31 October Saturday

മാധവൻ കാണിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

മാധവൻ കാണിയുടെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി കെ രാജു കൈമാറുന്നു

വിതുര
കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ടയാളുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മന്ത്രി കെ രാജു കൈമാറി. കല്ലൻകുടി ആദിവാസി സെറ്റിൽമെന്റിൽ മാധവൻ കാണിയുടെ കുടുംബത്തിനാണ് അഞ്ച്‌ ലക്ഷം രൂപ കൈമാറിയത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനുമുള്ള ധനസഹായം ഇരട്ടിയിലധികമായി വർധിപ്പിക്കാനും കടിശ്ശികയില്ലാതെ അടിയന്തരമായി എത്തിക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. 
വനവും വനസമ്പത്തും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം വനാശ്രിതരെയും സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. വിതുര പഞ്ചായത്ത് പ്രസിഡന്റ്‌ എസ് എൽ കൃഷ്ണകുമാരി, പഞ്ചായത്തംഗം മഞ്ജുഷ ആനന്ദ്, മീനാങ്കൽ കുമാർ, എം എസ് റഷീദ്, ആർ കെ ഷിബു, മനോഹരൻ കാണി, ഡിഎഫ്ഒ പ്രദീപ്കുമാർ, പാലോട് റേഞ്ച് ഓഫീസർ അജിത്ത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top