19 September Sunday

500 കേന്ദ്രത്തിൽ അവകാശപത്രിക മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

ബാലരാമപുരം ജങ്ഷനിൽ സംഘടിപ്പിച്ച അവകാശ പത്രിക മാർച്ച് കെ എസ് നവനീത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റിലേക്ക് അവകാശപത്രിക മാർച്ച്‌ നടത്തി. സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എ ആർ രാഹുൽ അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ നകുൽ ജയചന്ദ്രൻ, ഗോകുൽ ഗോപിനാഥ്, അജിൻപ്രഭ, ശ്രീജിത്ത്‌, വൈസ് പ്രസിഡന്റ്‌ ആര്യ രാജേന്ദ്രൻ, വിഷ്ണുരാജ്, വിഷ്ണു, എസ്‌ കെ ശില്പ, പി എസ്‌ അഭിഷേക്, ജോബിൻ ജോസ്, ഗോവിന്ദ്, ആദർശ്, ദിപിൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ 500 കേന്ദ്രത്തിലായി നടത്തിയ അവകാശ പത്രിക മാർച്ചിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നിരവധിപേർ പങ്കെടുത്തു.
നേമം ഏരിയ കമ്മിറ്റിയുടെ ഏരിയാതല ഉദ്ഘാടനം ബാലരാമപുരം ജങ്ഷനിൽ ഏരിയ സെക്രട്ടറി കെ എസ് നവനീത്കുമാർ ഉദ്ഘാടനം ചെയ്തു. ആശ അധ്യക്ഷയായി. ആരിഫ്, മഞ്ജു കൃഷ്ണ എന്നിവർ സംസാരിച്ചു. പാപ്പനംകോട് എസ്‌സിടി കോളേജിനു മുന്നിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
ഏരിയയിലെ ബാലരാമപുരം സൗത്ത്, നരുവാമൂട്, പള്ളിച്ചൽ, നേമം, പാപ്പനംകോട് എന്നിവിടങ്ങളിൽ മാർച്ച് സംഘടിപ്പിച്ചു. 
എസ് എസ് അനുജിത്ത്, ശരത്, ആഷിക് എന്നിവർ നേതൃത്വം നല്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top