16 August Tuesday

സെക്രട്ടറിയറ്റ് മാർച്ചിൽ അണിനിരക്കുക: കെഎസ്‌ടിഎ

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

കെഎസ്ടിഎ ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജൂലൈ 23ന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിലും ധർണയിലും അണിനിരക്കാൻ കെഎസ്ടിഎ ജില്ലാ പ്രവർത്തക കൺവൻഷൻ ആഹ്വാനംചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അധ്യക്ഷനായി.
സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി വി രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗം സുജുമേരി, ബിജു, ജില്ലാ സെക്രട്ടറി വി അജയകുമാർ, എസ് ജവാദ്, ആർ വിദ്യ വിനോദ് എന്നിവർ സംസാരിച്ചു. ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top