14 August Friday
ആറ്‌ പൊലീസ് സ്റ്റേഷനിൽ ശിശുസൗഹൃദ മുറി

പൊലീസ്‌ സ്‌റ്റേഷനും ഓൺലൈൻ പഠനമുറിയാകും

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

കാട്ടാക്കട പൊലീസ്‌ സ്‌റ്റേഷൻ കെയർ ആൻഡ് പ്രൊട്ടക്ഷൻ (ക്യാപ്‌) പദ്ധതിയുടെ ഭാഗമായി നിർമിച്ച ശിശു സൗഹൃദ മുറി

കാട്ടാക്കട
ജില്ലയിൽ ആറ്‌ പൊലീസ്‌ സ്റ്റേഷനുകളിൽ  കെയർ ആൻഡ് പ്രൊട്ടക്ഷൻ (ക്യാപ്‌) പദ്ധതിയുടെ ഭാഗമായി  ശിശു സൗഹൃദ മുറി തുടങ്ങി. കാട്ടാക്കട, നെയ്യാറ്റിൻകര, വിതുര, പൂവാർ, ആറ്റിങ്ങൽ, കിളിമാനൂർ എന്നീ സ്‌റ്റേഷനുകളിലാണ്‌ തുടങ്ങിയത്‌. 
ഡിജിപി ലോക്നാഥ്‌  ബെഹ്‌റ ഓൺലൈനിലൂടെ ഉദ്‌ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വിശ്രമത്തിനും വിനോദത്തിനും വായനയ്‌ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്‌.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ടിവി പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക്‌ സാമൂഹ്യ അകലം പാലിച്ച്‌ പഠിക്കാനുള്ള സൗകര്യവും ഒരുക്കും. കൂടാതെ വിവിധ ആവശ്യങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top