05 August Wednesday

ആറ്റിങ്ങലിൽ ക്വാറന്റൈൻ കേന്ദ്രം ഒരുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
വർക്കല 
ആറ്റിങ്ങൽ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കും. ഇതിനായി വീടുകൾ, സ്‌കൂളുകൾ കല്യാണ മണ്ഡപങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ  കണ്ടെത്തും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വർക്കല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.വീട്ടിൽ സൗകര്യമില്ലാതെ പഞ്ചായത്ത് അധികൃതരോട് താമസ സൗകര്യങ്ങൾ ആവശ്യപ്പെടുന്നവർക്കാണ് സേവനം ഒരുക്കുന്നത്. 
 
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവർ അവരവരുടെ വീടുകളിൽ  താമസത്തിനെത്തുമ്പോൾ പ്രദേശവാസികൾക്ക്‌ ഉണ്ടാകുന്ന പരിഭ്രാന്തി പരിഹരിക്കാൻ ജനകീയ ഇടപെടൽ ശക്തമാക്കും. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ യൂസഫ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ നവപ്രകാശ്, ആർ സുഭാഷ്, അമ്പിളി പ്രകാശ്, വർക്കല  തഹസിൽദാർ വിനോദ് രാജ്, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top