08 August Saturday

ബെവ്‌കോ സെക്യൂരിറ്റി ജീവനക്കാരെ അജ്ഞാത സംഘം ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
വെഞ്ഞാറമൂട്
ബിവറേജസ്‌ ഔട്ട്‌ലെറ്റിലെ സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ബെവ്ക്കോയുടെ കോലിയക്കോട് ഷോപ്പിലെ ജീവനക്കാർക്ക് നേരെയാണ് ആക്രമണം. വ്യാഴാഴ്‌ച വൈകിട്ട് ആറോടെ എത്തിയ സംഘം മദ്യം ആവശ്യപ്പെട്ടു. എന്നാൽ സമയം കഴിഞ്ഞതിനാൽ മദ്യം നൽകാൻ കഴിയില്ലെന്ന് മാനേജർ പറഞ്ഞു. ഇതിൽ ക്ഷുഭിതരായ സംഘം മാനേജരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടഞ്ഞു. 
 
ഇതിന്റെ പ്രതികാരമായി രാത്രി 11 ഓടെ 4 ബൈക്കിലായെത്തി സെക്യൂരിറ്റി ജീവനക്കാരെ കുപ്പിയും  കല്ലും കൊണ്ട് ആക്രമിക്കുകയായിരുന്നു.വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top