20 July Saturday
ആനന്ദ് പട്‌വർധന്റെ വിവേക് മികച്ച രണ്ടാമത്തെ ചിത്രം

മോട്ടി ബാ​ഗും ജനനീസ് ജ്യൂലിയറ്റും മികച്ച ലോങ് ഡോക്യുമെന്ററി

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മധുശ്രീ ദത്തയ്ക്ക്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ സമ്മാനിക്കുന്നു. മന്ത്രി എ കെ ബാലൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, കെഎസ്‌എഫ്‌ഡിസിചെയർമാൻ ഷാജി എൻ കരുൺ, ബീനാ പോൾ, മഹേഷ്‌ പഞ്ചു, ആന്ദ്രേയ്‌ ഗുസ്‌മാൻ എന്നിവർ സമീപം

 
തിരുവനന്തപുരം
12ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിയായി മോട്ടി ബാ​ഗും  ജനനീസ് ജ്യൂലിയറ്റും തെരഞ്ഞെടുത്തു. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പോണ്ടിച്ചേരിയിലെ ഇന്ത്യനോസ്ട്രം എന്ന നാടക ഗ്രൂപ്പ് ജാതിവ്യവസ്ഥ, സമുദായം തുടങ്ങിയ വിഷയങ്ങൾ ഷേക്സ്പിയറിന്റെ റോമിയോ ആൻഡ‌് ജൂലിയറ്റിലൂടെ അവതരിപ്പിക്കുന്നതാണ് പങ്കജ് ഋഷികുമാറിന്റെ "ജനനീസ് ജൂലിയറ്റ്'. കവിയും കർഷകനുമായ 83 വയസ്സുകാരൻ കൃഷിയെ സംരക്ഷിക്കാൻ നേരിടുന്ന പ്രതിസന്ധികളാണ് നിർമൽ ചന്ദർ ദാൻഡ്രിയാലിന്റെ "മോട്ടിഭാഗ്'.  ഓസ്കർ പുരസ്കാരത്തിന്റെ കഥേതര മത്സരവിഭാഗത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് ഇൗ ചിത്രങ്ങൾ അർഹത നേടി. ഈ വിഭാഗത്തിലെ മികച്ച രണ്ടാമത്തെ ചിത്രമായി ആനന്ദ് പട്‌വർധന്റെ "വിവേക്' തെരഞ്ഞെടുത്തു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ലോങ് ഡോക്യുമെന്ററി മത്സരവിഭാഗത്തിൽ 11 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മികച്ച ചെറിയ ഡോക്യുമെന്ററിയായി പ്രതീക് ശേഖർ ഒരുക്കിയ ചായ് ഡർബാറിയും രണ്ടാമത്തെ മികച്ച ചെറിയ ഡോക്യുമെന്ററിയായി റോബിൻ ജോയ് ഒരുക്കിയ ദ് സീ ലാഫ്സ് അറ്റ് ദ് മൗണ്ടൻ തെരഞ്ഞെടുത്തു.  ഡോക്യുമെന്ററിയിലെ മികച്ച ഛായാഗ്രാഹകനുള്ള നൗവ്റോസ് കോൺട്രാക്ടർ അവാർഡ് ലോ​ങ്​ഗ്രയുടെ ഛായാ​ഗ്രാഹകൻ സൗരബ് കാന്തി ദത്തയ്ക്ക് ലഭിച്ചു. സമഗ്ര സംഭാവനയ‌്ക്കുള്ള പുരസ‌്കാരം മധുശ്രീ ദത്ത ഏറ്റുവാങ്ങി. മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് അശോക് വേലുവിന്റെ ലുക്ക് അട്ട് ദ് സ്കെെയ്ക്ക് ലഭിച്ചു. ഷാസിയ ഇക്ബാൽ ഒരുക്കിയ ഡെെയിങ് വിൻഡ് ഇൻ ഹെർ ഹെയറാണ് രണ്ടാമത്തെ മികച്ച ഹ്രസ്വചിത്രം. കേരളത്തിലെ കലാലയങ്ങളിൽനിന്ന് ഒരുക്കിയ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് ​ഗായത്രി ശശിപ്രകാശ് ഒരുക്കിയ പ്രതിഛായ അർഹമായി.
പ്രധാന വാർത്തകൾ
 Top