19 July Friday

നഗരസഭ മരുന്ന‌്, തുണി മാലിന്യങ്ങൾ ശേഖരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

തിരുവനന്തപുരം

‘എന്റെ നഗരം സുന്ദരനഗരം’ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെ നേതൃത്വത്തിൽ മരുന്ന‌്, തുണി മാലിന്യങ്ങൾ ശേഖരിക്കും. ശനിയാഴ്ച രാവിലെ എട്ടു മുതൽ 12 വരെ  നഗരസഭയുടെ മെറ്റീരിയൽ റിക്കവറി സെന്ററുകളിലും പ്രത്യേക കേന്ദ്രങ്ങളിലുമാണ് ശേഖരിക്കുക. ഉപയോഗിച്ച് ബാക്കിവന്നതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ, ഗുളികകൾ, ക്രീമുകൾ, ഇൻസുലിൻ,  സിറിഞ്ചുകൾ എന്നിവയും ഉപയോഗിച്ചതും പഴയതുമായ തുണിമാലിന്യങ്ങളും ശേഖരിക്കും. കേരള സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റും ഓൾ കേരള കെമിസ്റ്റ്സ് ആൻഡ‌് ഡ്രഗിറ്റ്സ് അസോസിയേഷനും  നഗരസഭയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മരുന്ന് മാലിന്യങ്ങളും തുണി മാലിന്യങ്ങളും പ്രത്യേകമായി  ശേഖരണ കേന്ദ്രങ്ങളിലെത്തിക്കണം. മരുന്ന് കുപ്പികളുടെയും ഓയിൻമെന്റുകളുടെയും ഗുളികകളുടെയും പുറമെ വരുന്ന പേപ്പർ പാക്കിങ്ങുൾ ഒഴിവാക്കണം. നഗരസഭ എംആർഎഫുകളുടെ സ്ഥാനം സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിൽ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന‌് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. പ്രത്യേക കളക്ഷൻ സെന്ററുകൾ: വാർഡ് കമ്മിറ്റി ഓഫീസിനു സമീപം കഴക്കൂട്ടം,  പെട്രോൾ പമ്പിന് സമീപം ശ്രീകാര്യം, ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിന് സമീപം കടകംപള്ളി, വൈഎംഎ യ്ക്ക് സമീപം ചാക്ക, വഞ്ചിയൂർ ജങ‌്ഷൻ, പുത്തരിക്കണ്ടം മൈതാനം, എൻജിനിയറിങ‌് കോളേജിന് സമീപം, പാപ്പനംകോട് പൈപ്പിൻമൂട് ജങ‌്ഷൻ, ശാസ്തമംഗലം.

പ്രധാന വാർത്തകൾ
 Top