23 August Friday

വിദ്യാർഥികൾ ഗ്രന്ഥശാല സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

പാലോട്

വായന വാരാചരണത്തോടനുബന്ധിച്ച് നന്ദിയോട് ഗവ. എൽപിഎസിലെ വിദ്യാർഥികൾ പാലോട് കൈരളി ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാല പ്രവർത്തകർ കുട്ടികളുമായി വായനയുടെ പ്രാധാന്യത്തെപ്പറ്റി സംവദിക്കുകയും അറിവുകൾ പങ്കുവയ്ക്കുകയും ചെയ്തു. ഗ്രന്ഥശാല നേതൃസമിതി പഞ്ചായത്ത് കൺവീനർ ചൂടൽ മോഹനൻ, ഗ്രന്ഥശാല സെക്രട്ടറി രാജഗോപാലൻ, സോമസുന്ദരൻ, കെ എസ് ബിമൽ, ലൈബ്രേറിയൻ ബീന അധ്യാപകരായ ബീന, ക്ലീറ്റസ് തോമസ്, ശ്യാംകുമാർ, സന്ധ്യറാണി, വിജികമൽ തുടങ്ങിയവർ  പങ്കെടുത്തു.

പ്രധാന വാർത്തകൾ
 Top