10 June Saturday

പെരുമാതുറയിൽ 8 പേരെ 
തെരുവുനായ കടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
ചിറയിൻകീഴ്
പെരുമാതുറ ഒറ്റപ്പനയിൽ എട്ടുപേരെ തെരുവുനായ കടിച്ചു. വെള്ളി വൈകിട്ട് നാലിനാണ് സംഭവം. ഒറ്റപ്പന സ്വദേശികളായ നാസ് (50), നദിയ (23), സഫീന (40), നിസ്സാർ (50), ഹസീന (40), റാഫി (41), സൈനബ (65), ബിലാൽ (20) എന്നിവർക്ക് പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന സ്ത്രീകളടക്കമുള്ളവരെയാണ് ആദ്യം നായ കടിച്ചത്. ഇവരുടെ നിലവിളി കേട്ട് രക്ഷിക്കാൻ ഓടി എത്തിയവരെയും നായ ആക്രമിച്ചു. 
 
വഴിയിൽനിന്നവരെയെല്ലാം നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. പലർക്കും ശരീരമാകെ കടിയേറ്റു. പരുക്കേറ്റ എട്ടുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ച നായയെ കണ്ടെത്താനായിട്ടില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top