02 July Saturday

സ്റ്റുഡന്റ്‌ മാർക്കറ്റിൽ തിരക്കോട്‌ തിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
തിരുവനന്തപുരം
1498 രൂപ വിലയുള്ള സ്കൂൾബാഗ്‌ 770 രൂപയ്ക്ക്‌ വാങ്ങണമെങ്കിൽ സെക്രട്ടറിയറ്റ്‌ സ്റ്റാഫ്‌ സഹകരണസംഘം നടത്തുന്ന സ്റ്റുഡന്റ്‌ മാർക്കറ്റിലേക്ക്‌ പോകാം. സ്കൂൾ തുറക്കാൻ അഞ്ചുദിവസം ബാക്കിനിൽക്കെ സാധാരണക്കാർക്ക്‌ കൈയിലൊതുങ്ങുന്ന തരത്തിൽ എല്ലാ അവശ്യ പഠനോപകരണങ്ങളും ലഭ്യമാക്കുകയാണ്‌ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘം. വിലക്കുറവും ഗുണനിലവാരവും ഉറപ്പായതിനാൽ വൻ തിരക്കാണ്‌ സ്റ്റുഡന്റ്‌ മാർക്കറ്റിൽ അനുഭവപ്പെടുന്നത്‌.  പുളിമൂട്‌–-പ്രസ്‌ റോഡിലാണ്‌ സ്റ്റുഡന്റ്‌ മാർക്കറ്റ്‌.
സംഘം സ്വന്തം നിലയ്ക്ക്‌ അച്ചടിക്കുന്ന നോട്ട്‌ ബുക്കുകൾക്കു പുറമെ ഇതര ബ്രാൻഡിൽപ്പെട്ട ബുക്കും ഇവിടെ ലഭിക്കും. 55 ശതമാനം വിലക്കുറവിൽ പഠനസാമഗ്രികൾ വിൽക്കുന്നതിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താനും പ്രധാന പങ്കുവഹിക്കുകയാണ്‌ സഹകരണ സംഘം. 1000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവർക്ക്‌ 300 മുതൽ 550 രൂപവരെ വിലക്കുറവ്‌ ലഭിക്കും. 
സംഘം അച്ചടിക്കുന്ന എ4ന്റെ 192 പേജ്‌ ബുക്കിന്‌ 46 രൂപയ്ക്കും ‌കിങ്‌ സൈസ്‌ 192 പേജ്‌ ബുക്ക്‌ 35നും സ്കൂൾ സൈസ്‌ 192 പേജ്‌ബുക്ക്‌ 25നും 120 പേജ്‌ ബുക്ക്‌ 15 രൂപയ്ക്കും ഇവിടെനിന്ന്‌ വാങ്ങാം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top