29 January Saturday
വെള്ളറട, ആറ്റിങ്ങൽ

ഏരിയ സമ്മേളനങ്ങൾ ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
വെള്ളറട/ ചിറയിൻകീഴ്‌ 
സിപിഐ എം വെള്ളറട, ആറ്റിങ്ങൽ ഏരിയ സമ്മേളനങ്ങൾ വെള്ളിയാഴ്ച തുടങ്ങും. വെള്ളറട ഏരിയ പ്രതിനിധി സമ്മേളനം എൻ അഭിമന്യു നഗറിൽ (കെപിഎം ഹാൾ) രാവിലെ 10ന്‌ കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 
ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കോലിയക്കോട് കൃഷ്ണൻ നായർ, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പുത്തൻകട വിജയൻ, എൻ രതീന്ദ്രൻ, കെ സി വിക്രമൻ, ചെറ്റച്ചൽ സഹദേവൻ, ജില്ലാ കമ്മിറ്റിയംഗം സി കെ ഹരീന്ദ്രൻ എന്നിവർ പങ്കെടുക്കും. ഏരിയ സെക്രട്ടറി ഡി കെ ശശി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 120 പ്രതിനിധികൾ  പങ്കെടുക്കും.
     ആറ്റിങ്ങൽ ഏരിയ പ്രതിനിധി സമ്മേളനം രാവിലെ 10.30ന് ഡി ജയറാം നഗറിൽ (സ്വാമിജി തിയറ്റർ, വലിയകട, ചിറയിൻകീഴ്) സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ശിവൻകുട്ടി, എം വിജയകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ജയൻ ബാബു, സി അജയകുമാർ, ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, ബി സത്യൻ, ജി സുഗുണൻ എന്നിവർ പങ്കെടുക്കും. ഏരിയ സെക്രട്ടറി എസ് ലെനിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 161 പ്രതിനിധികൾ പങ്കെടുക്കും. ശനിയും പ്രതിനിധി സമ്മേളനം തുടരും.
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top