28 January Friday

നവീകരിച്ച ആലുംമൂട് 
ബാങ്ക്‌ ശാഖ ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
മംഗലപുരം
കേന്ദ്ര സർക്കാരും റിസർവ് ബാങ്കും എടുക്കുന്ന നിലപാടുകൾ സഹകരണ മേഖലയെ തകർക്കുന്ന രീതിയിലാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആലുംമൂട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. 
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ എം ജലീൽ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് എസ് ഹരികുമാർ, ജില്ലാ പഞ്ചായത്തംഗം ഉനൈസ അൻസാരി, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ വിജയൻ, പഞ്ചായത്തംഗം മാലിക് ജബ്ബാർ, ജോയിൻ രജിസ്ട്രാർ  നിസാമുദ്ദീൻ, അസിസ്റ്റന്റ് രജിസ്റ്റാർ ഷെരീഫ്, സിപിഐ എം കണിയാപുരം ലോക്കൽ സെക്രട്ടറി ജെ ഉണ്ണിക്കൃഷ്ണൻ നായർ, സിപിഐ എം മംഗലപുരം ഏരിയ കമ്മിറ്റിയംഗം വി വിജയകുമാർ, ഭുവനചന്ദ്രൻ നായർ, അഫ്സൽ, പ്രദീപ് കൃഷ്ണൻ, സുരേഷ് ബാബു, സെക്രട്ടറി എസ് പ്രസാദ് എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ബി രാജേന്ദ്ര കുമാർ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top