17 January Sunday
അരുവിക്കരയിലെ പുതിയ പ്ലാന്റ്‌ ഡിസംബറിൽ

നഗരത്തിന്‌ കുടിവെള്ളം മുടങ്ങില്ല

സ്വന്തം ലേഖകൻUpdated: Thursday Nov 26, 2020

അരുവിക്കരയിലെ 75 എംഎൽഡി ജലശുദ്ധീകരണ പ്ലാന്റ്‌

 
തിരുവനന്തപുരം
കുടിവെള്ളം മുടങ്ങാത്ത നഗരമെന്ന നേട്ടത്തിലേക്ക്‌ തിരുവനന്തപുരം. അരുവിക്കരയിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന പുതിയ പ്ലാന്റ്‌ ഉടൻ പ്രവർത്തനമാരംഭിക്കുന്നതോടെ നഗരത്തിൽ  24 മണിക്കൂറും കുടിവെള്ള വിതരണം സാധ്യമാകും. അറ്റകുറ്റ പ്രവൃത്തിയുടെ പേരിൽ പോലും കുടിവെള്ള വിതരണം മുടങ്ങില്ല.
 
75 എംഎൽഡി പ്ലാന്റാണ്‌ അരുവിക്കരയിൽ നിർമാണം പുരോഗമിക്കുന്നത്‌. ഡിസംബർ 15ന്‌ പുതിയ പ്ലാന്റ്‌ പ്രവർത്തനം ആരംഭിക്കും. സംസ്ഥാനസർക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും ഇച്ഛാശക്തിയുടെയും വികസന കാഴ്‌ചപ്പാടിന്റെയും ഉദാഹരണമാണ്‌ പദ്ധതി. 
 
വൈദ്യുതി കണക്‌ഷൻ ഉൾപ്പെടെയുള്ള ജോലികളാണ്‌ അവശേഷിക്കുന്നത്‌. ഇതും ഉടൻ പൂർത്തിയാകും. അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി 55 കോടി മുടക്കിയാണ്‌ പ്ലാന്റ്‌ നിർമിക്കുന്നത്‌.
പ്ലാന്റ്‌ പ്രവർത്തനം ആരംഭിക്കുന്നതോടെ ദിനം പ്രതി 75 ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാൻ സാധിക്കും. പ്ലേറ്റ്‌സെറ്റ്‌ലറെന്ന പുത്തൻ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്‌ പ്ലാന്റ്‌‌. 
ചുരുങ്ങിയ സ്ഥലം മതിയെന്നതാണ്‌ സവിശേഷത. ഓട്ടോമാറ്റിക്‌ കൺട്രോൾ സംവിധാനവും പ്ലാന്റിലുണ്ട്‌. 
 
ഇതുകൂടി യാഥാർഥ്യമാകുന്നതോടെ അരുവിക്കരയിലെ പ്ലാന്റുകളുടെ എണ്ണം നാലാകും. 86, 72, 74 എംഎൽഡി ശേഷിയുള്ളതാണ്‌ മറ്റ്‌ പ്ലാന്റുകൾ. ഈ പ്ലാന്റുകളും നവീകരിച്ചിരുന്നു. 
നവീകരണം പൂർത്തിയാക്കിയതോടെ പത്ത്‌ ദശലക്ഷം ലിറ്റർ ജലം അധികമായി എത്തിക്കാൻ സാധിച്ചു.
അരുവിക്കരയിലേതിന്‌ പുറമെ നെയ്യാറിലും പുതിയ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുകയാണ്‌. 100 എംഎൽഡിയുടെതാണിത്‌. ജില്ലയിലെ മറ്റു പ്ലാന്റുകളുടെ നവീകരണ പ്രവൃത്തിയും ഉടൻ ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top