07 December Tuesday

പൂട്ടുണ്ട്, വിലക്കില്ല 
മൃ​ഗശാലയും തുറന്നു

സ്വന്തം ലേഖകൻUpdated: Tuesday Oct 26, 2021

വീണ്ടും തുറന്ന മൃഗശാലയിൽ പുള്ളിപ്പുലിയെ കാണാൻ എത്തിയവരുടെ തിരക്ക്

 
തിരുവനന്തപുരം
നീണ്ട നാളുകൾക്ക്‌ ശേഷം അതിഥികളെ കണ്ടപ്പോൾ കണ്ടഭാവം നടിച്ചില്ല സിംഹവാലൻ. രാമുപുലിയും കൂട്ടുകാരും ദേഷ്യം  പ്രകടിപ്പിച്ചത് ചെറിയ ഗർജനത്തിലൂടെ. പക്ഷെ സന്ദർശകരുടെ എണ്ണം കൂടുന്തോറും എല്ലാവരുടെയും കലിപ്പിൽ അയവുവന്നു. 
കോവിഡ്‌ നിയന്ത്രണങ്ങൾക്ക്‌ ശേഷം തിരുവനന്തപുരം മൃഗശാല തുറന്ന ആദ്യദിനം അരങ്ങേറിയത്‌ രസക്കാഴ്‌ചകൾ. ‘ഉറക്കം മുടക്കാതെ ഒന്നു പോയ്‌ തരോ’ എന്ന മട്ടിലായിരുന്നു ചീങ്കണ്ണികൾ. കരിങ്കഴുത്തൻ കൊക്കും കൂട്ടുകാരികളും ചിറകുവിടർത്തിയും പറന്നുയർന്നും ശ്രദ്ധയാകർഷിച്ചു. സിംഹരാജൻ ശാന്തനായിരുന്നു. 
മൃഗശാലയിലെ താരമായത്, ഹർഷിണി എന്ന പുലിക്കുട്ടി. തിങ്കളാഴ്‌ച അൽപ്പനേരമാണ്‌ ഹർഷിണി സന്ദർശകരെ "കണ്ടത്'. നിരവധിപേരെ ഒന്നിച്ച്‌ കണ്ടതോടെ കൂട്ടിനുള്ളിലേക്ക്‌ തിരിച്ചോടാൻ നോക്കി. പിന്നീട്‌ പതുക്കെ പതുക്കെ പുറത്തെത്തി. ജൂലൈയിലായിരുന്നു  ജനനം. ജാൻവി പുലിയുടെ രണ്ടാമത്തെ കൺമണിയാണ്‌. രാജവെമ്പാലയെ കണ്ടവരെല്ലാം ഹർഷാദിനെ ഓർത്തു. മൃഗപരിപാലകനായിരുന്ന ഹർഷാദ്‌ രാജവെമ്പാലയുടെ കടിയേറ്റാണ്‌ മരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top