07 December Tuesday

ഫീൽഡ് വിഭാഗം ജീവനക്കാരുടെ 
പ്രശ്നങ്ങൾ പരിഹരിക്കുക

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജന്റെ നേതൃത്വത്തിൽ നടത്തിയ പ്രകടനം

തിരുവനന്തപുരം
ആരോഗ്യവകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌  എൻജിഒ യൂണിയൻ പ്രകടനം നടത്തി.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്‌, ജില്ലാ മെഡിക്കൽ ഓഫീസ്, ബ്ലോക്ക്  പിഎച്ച്സി എന്നിവയ്‌ക്ക്‌ മുന്നിലായിരുന്നു പ്രകടനം.  ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ സംസ്ഥാന സെക്രട്ടറി ആർ സാജൻ ഉദ്ഘാടനം ചെയ്തു. 
ജില്ലാ സെക്രട്ടറി കെ എ ബിജുരാജ്, സംസ്ഥാന സെക്രട്ടിയറ്റംഗം കെ പി സുനിൽകുമാർ,  സംസ്ഥാന കമ്മിറ്റിയംഗം ജി ശ്രീകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം ഡി പി സെൻകുമാർ എന്നിവർ സംസാരിച്ചു. 
വിവിധ വിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ പ്രമോഷൻ, സീനിയോരിറ്റി ലിസ്റ്റ്,  സ്പെഷ്യൽ റൂളിൽ ഉൾപ്പെട്ട തസ്തികകളിലെ യോഗ്യത സംബന്ധിച്ചുള്ള തർക്കം തുടങ്ങിയവ പരിഹരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top