07 December Tuesday

സ്‌കൂൾ ബസ്‌ 
തൊഴിലാളികൾ 
മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സത്യഗ്രഹം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കേരള സ്‌റ്റേറ്റ്‌ സ്‌കൂൾ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ സെക്രട്ടറിയറ്റ്‌ മാർച്ച്‌  സംഘടിപ്പിച്ചു. സ്‌കൂൾ ബസ്‌ നടത്തിപ്പ്‌ തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കുക, തൊഴിലാളികൾക്ക്‌ സർക്കാർ ഓണറേറിയം നൽകുക, കോവിഡ്‌കാല ദുരിതാശ്വാസം അനുവദിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. സത്യഗ്രഹം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എൽ എസ്‌ സുദർശനൻ അധ്യക്ഷനായി. എസ്‌ സനൽകുമാർ, അനിൽ പോത്തൻകോട്‌, വിൻസെന്റ്‌, അനിൽ കൊഞ്ചിറ, വിദ്യ വിനോദ്‌, നസറുദ്ദീൻ, മാജിദ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top