03 December Friday

സജീവമായി 
കലാലയങ്ങളും

സ്വന്തം ലേഖകൻUpdated: Tuesday Oct 26, 2021

കോളേജ് തുറന്നതോടെ ക്യാമ്പസിൽ എത്തിയ വിദ്യാർഥികൾ സൗഹൃദം 
പങ്കുവയ്ക്കുന്നു. യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള ദൃശ്യം

 
തിരുവനന്തപുരം
കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷംമുമ്പ്‌ പൂർണമായും അടച്ചിട്ട സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ ക്ലാസും തിങ്കളാഴ്‌ച തുറന്നതോടെ ക്യാമ്പസുകൾ സജീവമായി. 
വീട് ക്ലാസ് മുറികളാക്കിയ ദിവസങ്ങൾക്ക് വിട നൽകി രാവിലെതന്നെ വിദ്യാർഥികൾ കലാലയങ്ങളിലേക്ക് എത്തിച്ചേർന്നു. കോവിഡ് പശ്ചാത്തലത്തിൽ കോളേജുകളിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തേ നൽകിയിരുന്ന മാർഗനിർദേശം പൂർണമായും പാലിച്ചാണ് കോളേജുകൾ പ്രവർത്തിക്കുന്നത്. 
ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ കൂട്ടംകൂടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് റൂമുകൾ പൂർണമായും അണുനശീകരണം നടത്തിയശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. സംസ്ഥാനത്തെ കോളേജുകൾ കഴിഞ്ഞ ആഴ്ച തുറക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, അതിതീവ്ര മഴയെ തുടർന്ന്‌ കോളേജ് തുറക്കുന്നത് തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റുകയായിരുന്നു. അവസാന വർഷ യുജി, പിജി ക്ലാസുകൾ കഴിഞ്ഞ നാലിന്‌ ആരംഭിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top