24 November Tuesday

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഡോക്ടർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
കിളിമാനൂർ
വിദേശത്ത് ജോലി വാ​ഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഡോക്ടർ അറസ്റ്റിൽ. കല്ലമ്പലം കരവാരം ശിവകൃപയിൽ ഡോ. ജെ പി അമൃത പ്രസാദാണ്‌ (34) പിടിയിലായത്. 2018ൽ കല്ലമ്പലത്തിനടുത്ത്‌ ചാത്തമ്പാറയിലെ  സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന പ്രതി അവിടെ മെയിൽ നേഴ്സായി ജോലിചെയ്തിരുന്ന വിനോദിന് ദുബായിൽ മാസം ഒന്നരലക്ഷം രൂപ ശമ്പളമുള്ള ജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്യുകയും അഞ്ചു ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു. വിനോദിന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം നൽകിയത്. ഏറെ നാൾ കഴിഞ്ഞിട്ടും വിനോദിന് ജോലിയോ വിസയോ കിട്ടിയില്ല. വാങ്ങിയ പൈസയും തിരിച്ചുകൊടുത്തില്ല. ഇതോടെ വിനോദിന്റെ അച്ഛൻ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടർന്ന്‌ കല്ലമ്പലം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌‌ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. ഈ വിവരമറിഞ്ഞ അമൃതപ്രസാദ്‌ പല ആശുപത്രികളിൽ മാറി മാറി ജോലി ചെയ്‌ത്‌ വരുകയായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top