06 December Tuesday

ബോട്ട്‌ക്ലബ്‌ ബ്രാഞ്ച്‌ നിക്ഷേപക്കുടുക്കകൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

ബോട്ട് ക്ലബ് ബ്രാഞ്ച് പത്രവാർഷിക വരിസംഖ്യ ഏരിയ സെക്രട്ടറി സി ലെനിന്‌ കൈമാറുന്നു

സ്വന്തം ലേഖകൻ
തിരുവനന്തപുരം
ജില്ലയിൽ ദേശാഭിമാനിക്ക്‌ ഒരു ലക്ഷം വാർഷിക വരിക്കാരെ ചേർക്കാനുള്ള പ്രചാരണ പ്രവർത്തനം മുന്നേറുന്നു. ഞായറാഴ്‌ച തൊഴിലാളികളും കർഷകരും ജനപ്രതിനിധികളും പത്രപ്രചാരണത്തിനിറങ്ങി. വീടുകളിലെത്തി മാധ്യമങ്ങളെക്കുറിച്ച്‌ സംസാരിച്ചാണ്‌ വരിസംഖ്യ ഏറ്റുവാങ്ങുന്നത്‌. 
  വഞ്ചിയൂർ ഏരിയയിൽ സിപിഐ എം ടൈറ്റാനിയം ലോക്കലിലെ ബോട്ട് ക്ലബ് ബ്രാഞ്ച് പത്രവാർഷിക വരിസംഖ്യ നൽകുന്നതിനായി വീടുകളിൽ സ്ഥാപിച്ച നിക്ഷേപക്കുടുക്കകൾ ഏരിയ സെക്രട്ടറി സി ലെനിന്‌ കൈമാറി. തുക തിട്ടപ്പെടുത്തി തുടർദിവസങ്ങളിൽ വരിസംഖ്യാ രസീതുകൾ നൽകും.  
ഏരിയ കമ്മിറ്റി അംഗം  ജയശ്രീ ഗോപി, ടൈറ്റാനിയം ലോക്കൽ സെക്രട്ടറി കെ രവീന്ദ്രൻ, എസ് രമണൻ, ഡോ. അശോക് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top