20 October Wednesday

മൊബൈൽ കടയിൽ 
മോഷണം: പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
മംഗലപുരം
പോത്തൻകോട്ട്‌ പുതുതായി ആരംഭിച്ച മൊബൈൽ ഷോപ്പിന്റെ പൂട്ട് തകർത്ത്  നാല് സ്മാർട്ട്ഫോണും 1500 രൂപയും മോഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. അയിരൂപ്പാറ ഇലങ്കത്തറ എംഎസ് ഭവനിൽ  അനന്തു (21)വാണ്‌ അറസ്റ്റിലായത്. കേസെടുത്ത്‌ 24 മണിക്കൂറിനകം പ്രതിയെ പിടികൂടുകയായിരുന്നു.22ന് അനന്തു ഇരുമ്പുകമ്പികൊണ്ട്‌ പൂട്ടുപൊളിച്ച്  അകത്തുകടക്കുകയായിരുന്നു. ഫോണിൽ ഒരെണ്ണം പ്രതി എടുത്തു. മറ്റു മൂന്ന് ഫോൺ   സുഹൃത്തായ പെൺകുട്ടിക്കും സഹോദരിക്കും അമ്മയ്ക്കും കൊടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top