21 October Wednesday
30,000 കടന്ന്‌ രോ​ഗികള്‍

ജാ​ഗ്രതയും വാക്സിന്‍തന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

 തിരുവനന്തപുരം

ജില്ലയിൽ ഇതുവരെ കോവിഡ്‌ രോഗം സ്ഥിരീകരിച്ചവര്‍ വെള്ളിയാഴ്ച മുപ്പതിനായിരം കടന്നു. 814 പേർക്കുകൂടി സ്ഥിരീകരിച്ചതോടെ ജില്ലയിലെ കോവിഡ്‌ രോഗികള്‍ 30,171ൽ എത്തി. ഉറവിടമറിയാത്തവരുടെ എണ്ണം വർധിക്കുകയാണ്‌, വെള്ളിയാഴ്ചമാത്രം 150 പേരുണ്ട്‌. ആകെ ചികിത്സയിലുള്ളവര്‍ 8937 ആയി.
814 രോഗികളിൽ 794ഉം സമ്പർക്കത്തിലൂടെയാണ്‌. അഞ്ച്‌ പേരുടെ മരണം കോവിഡ് മൂലമാണെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. നെടുമങ്ങാട്ടെ രാജേഷ് (45), കണ്ണമ്മൂലയിലെ കലാമണി (58), കരമനയിലെ വിജയൻ (59), വെള്ളറടയിലെ തോമസ് കോർണാല്ലസ് (60), ആനയറയിലെ ‍പദ്മാവതി (67) എന്നിവരുടേതാണ് കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചത്. ജില്ലയിലെ ആകെ മരണം 211 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 325 പേർ സ്ത്രീകളും 489 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസ്സിൽ താഴെയുള്ള 74ഉം 60 വയസ്സിനു മുകളിലുള്ള 124 പേരുമുണ്ട്. വെള്ളിയാഴ്ച 1,491 പേർ രോഗനിരീക്ഷണത്തിലായി. ആകെ 27,355 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിലാകെ 8,842 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 33 ഗർഭിണികളും 26 കുട്ടികളുമാണ്. 411 പേർ വെള്ളിയാഴ്ച രോഗമുക്തി നേടി. ആകെ രോഗമുക്തരായവർ 21,603.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top