23 October Friday

നുണപരിശോധനയിൽ തേടിയത്‌ സ്വർണക്കടത്ത്‌ സംഘത്തിന്റെ പങ്ക്‌

സ്വന്തം ലേഖകൻUpdated: Saturday Sep 26, 2020
 
തിരുവനന്തപുരം
അർജുൻ, പ്രകാശ്‌ തമ്പി എന്നിവരുടെ നുണപരിശോധനയിൽ സിബിഐ തേടിയത്‌ സ്വർണക്കടത്ത്‌ സംഘത്തിന്റെ വിവരങ്ങളും. വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തിൽ സ്വർണക്കടത്തുകാർക്ക്‌ പങ്കുണ്ടോയെന്ന്‌ അറിയാനാണിത്‌. അന്വേഷണത്തിൽ ഇതാദ്യമായാണ്‌ നുണപരിശോധന. വെള്ളിയാഴ്‌ച രാവിലെ പത്തരയോടെയാരംഭിച്ച അർജുന്റെ പരിശോധന നാലരമണിക്കൂർ നീണ്ടു. ബാലഭാസ്‌കറിന്‌ ഒപ്പമുള്ള തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലേക്കും തലസ്ഥാനത്തേക്കുള്ള മടക്കയാത്രയെ കേന്ദ്രീകരിച്ചുമായിരുന്നു ചോദ്യങ്ങൾ ഏറെയും. വാഹനം ഓടിച്ചത്‌ ആരാണെന്ന്‌ ഉറപ്പിക്കാനായിരുന്നിത്‌. സ്വർണക്കടത്തുമായി ബന്ധപ്പെട്ടും ചോദ്യങ്ങളുണ്ടായി.
പകൽ രണ്ടോടെയാണ്‌ പ്രകാശ്‌ തമ്പിയുടെ പരിശോധന തുടങ്ങിയത്‌. സ്വർണക്കടത്തിന്റെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുമാണ്‌ ആരാഞ്ഞത്‌. അർജുൻ ഉൾപ്പെട്ട സ്വർണക്കടത്ത്‌ കേസിന്റെ ചുവടുപിടിച്ചായിരുന്നു ചോദ്യങ്ങൾ. 
വൈകിട്ട്‌ അഞ്ചോടെ പരിശോധന അവസാനിച്ചു. ശനിയാഴ്‌ച രാവിലെ വിഷ്‌ണു സോമസുന്ദരം, കലാഭവൻ സോബി എന്നിവരെ നുണപരിശോധനയ്‌ക്ക്‌ വിധേയരാക്കും. ഫോറൻസിക്‌ ലബോറട്ടറി സയൻസിലെ വിദഗ്‌ധരുടെ നേതൃത്വത്തിൽ കൊച്ചി സിബിഐ ഓഫീസിലായിരുന്നു  പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top