15 October Tuesday

ബിജിത്‌ കുമാറിന്റെ വീട് 
മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

ബിജിത്‌ കുമാറിന്റെ വീട് സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടി സഹോദരി ബിചിത്രയെ ആശ്വസിപ്പിക്കുന്നു

കോവളം

ആത്മഹത്യ ചെയ്ത പോളിടെക്നിക് വിദ്യാർഥിയുടെ വീട് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. വെള്ളാർ ക്രാഫ്റ്റ് വില്ലേജ് റോഡിൽ കൈതവിളയിൽ ബിജുവിന്റെയും രാജിയുടെയും മകൻ ബിജിത് കുമാറാണ്‌ (19) വീടിനുള്ളിലെ ബാത്ത്‌റൂമിൽ തൂങ്ങിമരിച്ചത്‌. തിരുവല്ലം വണ്ടിത്തടം എംജി എൻജിനിയറിങ്‌ കോളേജിൽ ഒന്നാം വർഷ ഡിപ്ലോമ വിദ്യാർഥിയായിരുന്നു ബിജിത്. റാഗിങ്‌ കാരണമാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.  അച്ഛനമ്മമാരെയും സഹോദരിയെയും ആശ്വസിപ്പിച്ചു. കൃത്യമായ അന്വേഷണം നടക്കുമെന്നും അതിനുവേണ്ട ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐ എം തിരുവല്ലം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ ആർ ഉണ്ണിക്കൃഷ്ണൻ, കൗൺസിലർ പനത്തുറ പി ബൈജു, ആർ പ്രദീപ് എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top