04 October Friday

സിഎംഡിആർഎഫ്‌ സർട്ടിഫിക്കറ്റ്‌ കിട്ടി: ആദിദേവ്‌ ഹാപ്പി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

ആദിദേവ്‌ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകിയതിന്‌ ലഭിച്ച സർട്ടിഫിക്കറ്റുമായി

തിരുവനന്തപുരം

വയനാടിനായി ആക്രിപെറുക്കി വിറ്റ്‌ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി ഒമ്പതാംക്ലാസ്‌ വിദ്യാർഥി. ശ്രീകാര്യം ടെക്നിക്കൽ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ (ഇലക്ട്രോണിക്‌സ്‌) വിദ്യാർഥിയായ പി എസ് ആദിദേവാണ്‌ നാടിനുവേണ്ടി തന്നാലാകുന്നത്‌ ചെയ്‌ത്‌. പ്ലാസ്റ്റിക്‌ കുപ്പികൾ ശേഖരിച്ച്‌ വിറ്റ്‌ ലഭിച്ച 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറി. ഇതിനുള്ള സർട്ടിഫിക്കറ്റും ലഭിച്ച സന്തോഷത്തിലാണ്‌ ആദിദേവ്‌. ചേച്ചി പി എസ്‌ ആദിത്യയും കുപ്പികൾ ശേഖരിക്കുന്നതിന്‌ സഹായിച്ചതായി ആദിദേവ്‌ പറഞ്ഞു. വയനാട്ടിലെ ജനതയ്‌ക്ക്‌ കൈത്താങ്ങേകാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഏറ്റെടുത്താണ്‌ പ്ലാസ്റ്റിക്‌ കുപ്പി പെറുക്കി പണം കണ്ടെത്താൻ ശ്രമിച്ചതെന്നും ആദിദേവ്‌ പറഞ്ഞു. ബാലസംഘം ചെറുവയ്‌ക്കൽ മേഖലാ സെക്രട്ടറിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top