19 September Thursday
തമ്പാനൂർ ബസ്‌ സ്റ്റാൻഡ്‌ ശുചീകരിച്ചു

ഈ ൈകകൾക്കറിയാം ‘കൈയൊപ്പ്‌ ’ ചാർത്തേണ്ടിടം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
തിരുവനന്തപുരം
പ്രളയബാധിതർക്ക്‌ കൈത്താങ്ങായ യുവ വളന്റിയേഴ്‌സിന്റെ കൂട്ടായ്‌മയായ സിഗ്‌നേച്ചർ ഓഫ്‌ നിശാഗന്ധിയുടെ നേതൃത്വത്തിൽ തമ്പാനൂർ കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡ്‌ ശുചീകരിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ശുചീകരണം ഉദ്‌ഘാടനം ചെയ്തു. 
 
പലയിടത്തും മാലിന്യങ്ങൾ തിങ്ങിനിറഞ്ഞുകിടന്ന ബസ്‌ സ്റ്റാൻഡ്‌ നൂറോളം വളന്റിയേഴ്‌സ്‌ ചേർന്നാണ്‌ വൃത്തിയാക്കിയത്‌. പ്ലാസ്റ്റിക്‌ മാലിന്യങ്ങളും മറ്റുള്ളവയും തരംതിരിച്ചാണ്‌ ശേഖരിച്ചത്‌. നഗരസഭയുടെ വണ്ടിയിൽ മാലിന്യങ്ങൾ നീക്കം ചെയ്തു. ശുചീകരണത്തിനുശേഷം പരിസരശുചിത്വത്തെക്കുറിച്ച്‌ ബോധവൽക്കരണ ക്യാമ്പെയ്‌നും സംഘടിപ്പിച്ചു. നഗരസഭയുടെ കലക്ഷൻ സെന്ററിലും യുവാക്കൾ സജീവമായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top