24 October Thursday

കഞ്ചാവ് മാഫിയയെക്കുറിച്ച് വിവരം നൽകിയ റിട്ട. എഎസ്ഐയെ മർദിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
ബാലരാമപുരം
കഞ്ചാവ് മാഫിയ സംഘത്തെക്കുറിച്ച് പൊലീസിന്  വിവരം നൽകിയ റിട്ട. എഎസ്ഐയെ മർദിച്ച യുവാവ് പിടിയിൽ. ചാമവിള അശ്വതി ഭവനിൽ അരുൺ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐത്തിയൂർ ചാമവിള തിരുവാതിര വീട്ടിൽ റിട്ട. എഎസ്ഐ സോമന്റെ വീട്ടിൽ കയറി പ്രതി ഭീഷണിപ്പെടുത്തി ദേഹോപദ്രവമേൽപ്പിച്ചത്. 
കഞ്ചാവ് സംഘത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്ന്‌ പൊലീസ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നാണ്‌ വീട് കയറി ആക്രമിക്കാൻ പദ്ധതി ഇട്ടത്‌. ചാമവിള ഭാഗത്ത് മാസങ്ങളായി കഞ്ചാവ് മാഫിയ പിടിമുറുക്കിയതായാണ്‌ നാട്ടുകാർ പറയുന്നത്‌. ഈ ഭാഗത്തെ താമസക്കാരും രാത്രി ഏഴിനുശേഷമുള്ള കാര്യങ്ങളിൽ ശ്രദ്ധാലുക്കളല്ല. ബീറ്റ് പട്രോളിങ് ശക്തമാക്കി ലഹരി മാഫിയാസംഘത്തെ തുരത്തണമെന്ന്  നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top