27 September Monday

ബിജെപി –-- കോൺഗ്രസ് പ്രവർത്തകർ 
സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ഇടയ്ക്കോട് ആർഎസ്എസ് –- -ബിജെപി- –- കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിലെത്തിയവരെ സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ പാർടി പതാക നൽകി സ്വീകരിക്കുന്നു

നേമം 
നരുവാമൂട് ലോക്കലിൽ ഇടയ്ക്കോട് ബ്രാഞ്ച് പ്രദേശത്ത്‌നിന്ന്‌ ആർഎസ്എസ് –- -ബിജെപി- –- കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചവർ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപി പള്ളിച്ചൽ പഞ്ചായത്ത് കമ്മിറ്റി അംഗവും മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സുഗതകുമാരി, ബിജെപി പള്ളിച്ചൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ശിവരാജൻ, കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ്‌ ഭാസ്കരൻനായർ, പരമേശ്വരൻനായർ, സുകുമാരൻനായർ, ശ്രീകുമാരി, സുനിതകുമാരി, സനൽകുമാർ, രാമകൃഷ്ണൻ, വേലപ്പൻനായർ, ഗീതകുമാരി, രാമചന്ദ്രൻനായർ, സൂര്യ സജീവ്, സുജിത്കുമാർ, അഖിൽ, വിഷ്ണു, രാജേശ്വരി, സന്തോഷ്കുമാർ, രാഹുൽ, ശ്രീക്കുട്ടൻ എന്നിവരും കുടുംബാംഗങ്ങളുമാണ്‌ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. 
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഇവരെ പാർടി പതാക നൽകി സ്വീകരിച്ചു. 
ലോക്കൽ കമ്മിറ്റി അംഗം പി മണികണ്ഠൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി ടൈറ്റസ്, എസ് കെ പ്രീജ, ലോക്കൽ സെക്രട്ടറി എസ് കൃഷ്ണൻ, ടി ബിനുകുമാർ, ആർ ശ്രീകുമാർ, ഇ ബി വിനോദ്കുമാർ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top