28 September Tuesday
മന്ത്രിക്ക് പരാതി അയച്ചു

ഒരാഴ്ചയ്ക്കുള്ളിൽ റോഡിലെ കുഴിയടച്ച് ഉദ്യോ​ഗസ്ഥർ

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
 
വെള്ളറട
മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന്  റോഡിലെ അപകടകരമായ കുഴി നികത്തി പൊതുമരാമത്ത് ഉദ്യോ​ഗസ്ഥർ. ആര്യങ്കോട് വെള്ളറട റോഡിലെ മൈലച്ചൽ ഭാ​ഗത്തുള്ള കുഴിയാണ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്‌ നികത്തിയത്. ബം​ഗളൂരുവിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറും ആര്യങ്കോട് വലിയ വിളപ്പുറം സ്വദേശിയുമായ സുബീഷ് കുഴി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് പത്ത് മാസം മുമ്പ്‌ പരാതി നൽകിയിരുന്നു. 
എന്നാൽ നടപടിയെടുക്കാതായതോടെ കഴിഞ്ഞയാഴ്ച പൊതുമരാമത്ത്‌ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഇമെയിലിലേക്കും പരാതി അയച്ചു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മന്ത്രി  ഉദ്യോഗസ്ഥരോട് അടിയന്തരമായി നടപടി അവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ഉദ്യോ​ഗസ്ഥരെത്തി കുഴി നികത്തിയപ്പോഴാണ് മന്ത്രിയുടെ ഇടപെടലിനെപ്പറ്റി നാട്ടുകാർ അറിയുന്നത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top