24 September Friday

റെഡ് കെയറിനായി ബിരിയാണി ചലഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
പാറശാല 
-ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന റെഡ്കെയർ സേവന കേന്ദ്രത്തിന് ഫണ്ട് കണ്ടെത്താൻ ഡിവൈഎഫ്ഐ പരശുവയ്ക്കൽ മേഖലാ കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ജുസ്മിത,  സിപിഐ എം പരശുവയ്ക്കൽ ലോക്കൽ സെക്രട്ടറി കെ മധു, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് വിഷ്ണു, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ആർ ജോയ്, മേഖലാ ട്രഷറർ സി എസ് അരുൺ, എൻജിഒ യൂണിയൻ  ഏരിയ സെക്രട്ടറി വി കെ  ജയകുമാർ, സിഐടിയു ഏരിയ ജോയിന്റ്‌ സെക്രട്ടറി ജെ ജയദാസ്, പി ലോറൻസ്, ജെ ശ്രീകുമാർ, എസ് എൻ അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top