28 September Tuesday

നിയമസഭാ 
മന്ദിരത്തിൽ 
തീപിടിത്തം; 
നാശനഷ്‌ടമില്ല

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021
തിരുവനന്തപുരം
നിയമസഭാ മന്ദിരത്തിന്റെ ബേസ്‌മെന്റ്‌ ഫ്ലോറിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ 10.30നാണ് സംഭവം. ബേസ്‌മെന്റ്‌ ഫ്ലോറിൽ യുപിഎസ്‌ റൂമിലെ എസിയുടെ സ്‌റ്റെബിലൈസറാണ്‌ കത്തിയത്‌. ചൂട്‌ അധികമായതാണ്‌ കാരണം. 
അഗ്നിശമനസേനാംഗങ്ങളെത്തി തീ കെടുത്തി. പുക നിറഞ്ഞതിനാൽ എക്സോസ്റ്റ് ബ്ലോവർ ഉപയോഗിച്ച് നീക്കം ചെയ്തു. സമയോചിതമായ ഇടപെടൽ മറ്റ് നാശനഷ്ടങ്ങൾ ഒഴിവാക്കി. ജില്ലാ ഫയർ ഓഫീസർ എം എസ് സുവി, തിരുവനന്തപുരം സ്റ്റേഷൻ ഓഫീസർ എസ്‌ ടി സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. സ്പീക്കർ എം ബി രാജേഷ്‌ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top