23 July Tuesday

മെഡിക്കല്‍ കോളേജ് ഡ്രസ് ബാങ്ക് സൂപ്പർ ഹിറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച ഡ്രസ് ബാങ്ക് സംവിധാനം രണ്ടു മാസംകൊണ്ട‌് വിജയത്തിലേക്ക‌്. മന്ത്രി കെ കെ  ശൈലജ പങ്കുവച്ച ആശയം  ജനകീയ ഇടപെടലിൽ പ്രാവർത്തികമാകുകയായിരുന്നു. ആദ്യഘട്ടത്തിൽ  പുതിയ സ്റ്റോക്ക് വസ്ത്രങ്ങൾ എടുക്കേണ്ടിവന്നു. കവടിയാര്‍ റോട്ടറി ക്ലബ് അധികൃതരാണ‌് രോഗികൾക്ക‌് ആവശ്യമായ വസ്ത്രം നൽകുന്നത‌്. ദിവസേന നൂറോളം രോഗികൾക്ക‌് ഡ്രസ‌്ബാങ്ക‌് വഴി വസ‌്ത്രങ്ങൾ ലഭിക്കുന്നുണ്ട‌്. 
 
ആവശ്യക്കാരുടെ രജിസ്റ്റർ സൂക്ഷിക്കാനും നൽകാനും പ്രത്യേകം ജീവനക്കാരുമുണ്ട്. പദ്ധതി വിജയമായതോടെ  നിരവധി സന്നദ്ധ സംഘടനകളും  വസ്ത്രം നൽകാൻ മുന്നോട്ട‌ുവരുന്നതായി റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ശ്രീരാജ് അറിയിച്ചു. 
ഓപ്പറേഷന്‍ തിയറ്ററിലും  തീവ്രപരിചരണവിഭാഗത്തിലും  അത്യാഹിതവിഭാഗത്തിലും വാര്‍ഡിലുമെല്ലാം രോഗികൾക്ക‌് ആവശ്യമായ വസ്ത്രമാണ‌് ഇവിടെനിന്നു നല്‍കുന്നത്.  
കൂട്ടിരിപ്പുകാരില്ലാത്ത രോഗികള്‍ക്ക‌് ഇത‌് ഏറെ പ്രയോജനം ചെയ്യും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമദും റോട്ടറി ക്ലബ് വഴി പദ്ധതി മുന്നിൽനിന്ന‌് നയിക്കുന്നു.
പ്രധാന വാർത്തകൾ
 Top