09 July Thursday

കോവിഡിനെ അകറ്റാൻ എസ്എംഎസുമായി മുതുകാടും സുരാജും

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
തിരുവനന്തപുരം
എസ്എംഎസ് കൊണ്ട് കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിക്കാമെന്ന സന്ദേശവുമായി ഗോപിനാഥ് മുതുകാടും സുരാജ് വെഞ്ഞാറമൂടും ചേർന്നൊരുക്കിയ വീഡിയോ ശ്രദ്ധേയം. സോപ്പ്, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസിങ്‌ എന്നതാണ് എസ്എംഎസ്.
സർക്കാരിന്റെ ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായിട്ടാണ്‌ ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മൂന്നുമിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിന്റെയും സോപ്പ്, മാസ്ക് എന്നിവ ഉപയോഗിക്കുന്നതിന്റെയും ആവശ്യകത ഇന്ദ്രജാലത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു. സുരാജ് തന്റെ വീട്ടിൽ മകളോടൊപ്പവും മുതുകാട് മാജിക് പ്ലാനറ്റിലിരുന്നുമാണ് അഭിനയിച്ചിരിക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top