07 April Tuesday

ഈ ആശയത്തിന്‌ ‘പരിധി’യില്ല

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

ആനയറയിലെ റേഷൻ കടയിൽ സുകുമാരനും ഭാര്യ സോജാറാണിയും റേഷൻ വിതരണത്തിൽ

വഞ്ചിയൂർ
കൊറോണ വ്യാപനം തടയാൻ സാമൂഹ്യ അകലം പാലിക്കണമെന്ന നിർദേശം നടപ്പാക്കാൻ ലളിതവും നൂതനവുമായ ആശയം കണ്ടുപിടിച്ച്‌ റേഷൻകട നടത്തുന്ന കുടുംബം. പേട്ട ആനയറയിലെ 223–-ാം നമ്പർ ഡിപ്പോ നടത്തിപ്പുകാരായ വെൺപാലവട്ടം ഇന്ദ്രപ്രഭയിൽ മണിയപ്പൻ എന്ന ബി സുകുമാരനും ഭാര്യ സോജാറാണിയുമാണ്‌ ഏവരും കൈയടിച്ച ആശയം നടപ്പാക്കിയത്‌. സാധനം വാങ്ങാൻ എത്തുന്നവർക്ക് അളന്നുതൂക്കിയ ഭക്ഷ്യധാന്യങ്ങൾ പിവിസി പൈപ്പ്‌ ലൈൻവഴി സഞ്ചിയിലേക്ക്‌ പകർന്ന്‌ നൽകുകയാണ്‌ ഇവർ ചെയ്യുന്നത്‌. കടയിലെ മേശയിലാണ്‌ ആറ്‌ ഇഞ്ച്‌ വലിപ്പമുള്ള പൈപ്പ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. മണ്ണെണ്ണ ഒഴികെയുള്ള വസ്‌തുക്കൾ ഇതിലൂടെയാണ്‌ നൽകുന്നത്‌. സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ ഇവരുടെ റേഷൻ വിതരണം വൈറലാണ്‌.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top