20 April Tuesday

എസ്‌എഫ്‌ഐ ഇമെയിൽ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

ഇമെയിൽ ക്യാമ്പയിൻ സിപിഐ എം ഏരിയ സെക്രട്ടറി എസ് എസ് രാജ ലാൽ ഉദ്ഘാടനം ചെയ്യുന്നു

കരകുളം 

കർഷകർക്ക് അനുകൂലമായി സംസാരിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കരകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘യോജിപ്പിന്റെയും വിയോജിപ്പിന്റെയും സ്വാതന്ത്ര്യം' ഇ-മെയിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു.  മനുഷ്യാവകാശ കമീഷനാണ് മെയിൽ അയച്ചത്. ക്യാമ്പയിൻ സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി എസ് എസ് അരവിന്ദ്, കരകുളം ലോക്കൽ സെക്രട്ടറി വിഷ്ണു, പ്രസിഡന്റ്‌ രാഹുൽ, ഏരിയാ കമ്മിറ്റി അംഗം അഞ്ജന തുടങ്ങിയവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top