11 April Sunday
ബജറ്റ്‌

ചെമ്മരുതി പഞ്ചായത്തിൽ സുസ്ഥിര വികസനം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

വർക്കല 

സുസ്ഥിര വികസനവും ജനക്ഷേമവും ലക്ഷ്യംവച്ചുള്ള ചെമ്മരുതി പഞ്ചായത്ത്‌ ബജറ്റിന്  അംഗീകാരം. 43.02 കോടി രൂപ വരവും 42.44 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആര്‍ ലിനീസ് അവതരിപ്പിച്ചത്. പ്രസിഡന്റ്‌ പ്രിയങ്ക ബിറിൽ അധ്യക്ഷയായി. തൊഴില്‍ ലഭിക്കുന്നതിനായി അപേക്ഷ നല്‍കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴില്‍ നല്‍കുന്നതിനായി 10.14 കോടി രൂപയും കൃഷിയും മൃഗസംരക്ഷണവും ഉള്‍പ്പെടുന്ന  ഉല്‍പ്പാദന മേഖലയുടെ പുരോഗതിക്കായി 1.52 കോടി രൂപയും റോഡുകളുടെ നവീകരണത്തിനായി 1.64 കോടി രൂപയും സേവന മേഖലയില്‍ 29.4 കോടി രൂപയും ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. ബജറ്റ് ലൈഫ് ഭവന പദ്ധതി നിര്‍വഹണത്തിന് പ്രാമുഖ്യം നല്‍കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top