21 February Friday

ഭരണഘടനാ സംരക്ഷണസമിതി

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

സിപിഐ എം കവടിയാർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമിതി രൂപീകരണം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു

നന്തൻകോട്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ എം കവടിയാർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരണ സമ്മേളനം ചേർന്നു. നന്തൻകോട് പനമുക്ക് ജങ്ഷനിൽ ചേർന്ന രൂപീകരണ സമ്മേളനം എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി എ സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ജി രാജൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻനായർ, ഫാ. യു ജി പെരേര, മണ്ണംകുഴി അബ്ദുല്ല, കൗൺസിലർ പാളയം രാജൻ, എ ബാബു, രാജൻ ബാബു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top