27 November Saturday

വഞ്ചിയൂർ ഏരിയ സമ്മേളനത്തിന്‌ 
ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

സിപിഐ എം വഞ്ചിയൂർ ഏരിയ സമ്മേളനം വെൺപാലവെട്ടം പി രാജേന്ദ്രദാസ് നഗറിൽ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വഞ്ചിയൂർ
സിപിഐ എം വഞ്ചിയൂർ ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രതിനിധി സമ്മേളനം വെൺപാലവട്ടം പി രാജേന്ദ്രദാസ്‌ നഗറിൽ പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ രണ്ട്‌ ദിവസത്തെ സമ്മേളന നടപടികൾക്ക്‌ തുടക്കമായി. മുതിർന്ന ഏരിയാകമ്മിറ്റി അംഗം പ്രൊഫ. വി എൻ മുരളി പതാക ഉയർത്തി. 
 
കെ ശ്രീകുമാർ, ടി രവീന്ദ്രൻ നായർ,  എൽ എസ് ആതിര, എ എൽ നിരഞ്ജൻ, എസ് എസ് നിതിൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എസ് അനിൽകുമാർ(പ്രമേയം) എം പി റസൽ (മിനിറ്റ്‌സ്) ഡി ആർ അനിൽ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി കമ്മിറ്റികളെ തെരഞ്ഞെടുത്തു.  
 
ജയശ്രീ ഗോപി രക്തസാക്ഷി പ്രമേയവും കെ കൃഷ്‌ണകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാകമ്മിറ്റി അംഗമായിരുന്ന പി രാജേന്ദ്രദാസ്‌ അനുസ്‌മരണ കുറിപ്പ്‌ ക്ലൈനസ്‌ റൊസാരിയോയും, മുൻ ഏരിയ സെക്രട്ടറി ബി എസ്‌ രാജീവ്‌ അനുശോചന കുറിപ്പ്‌ വി വിനീതും അവതരിപ്പിച്ചു. 
 
ഏരിയ സെക്രട്ടറി സി ലെനിൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പ്രൊഫ. വി എൻ മുരളി താൽക്കാലിക അധ്യക്ഷനായി. 
 
ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, കോലിയക്കോട് എൻ കൃഷ്ണൻനായർ, വി ശിവൻകുട്ടി, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി അജയകുമാർ, എൻ രതീന്ദ്രൻ, കെ സി വിക്രമൻ, ചെറ്റച്ചൽ സഹദേവൻ, പുത്തൻകട വിജയൻ, ബി പി മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പട്ടം പി വാമദേവൻ നായർ, വി എസ് പത്മകുമാർ, ടി സി എച്ച് വിജയൻ എന്നിവർ പങ്കെടുത്തു. 
 
സ്വാഗതസംഘം ചെയർമാൻ എസ്‌ പി ദീപക്‌ സ്വാഗതം പറഞ്ഞു. 112 പ്രതിനിധികളും 20 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 132 പേർ പങ്കെടുക്കുന്നു.  വെള്ളിയാഴ്ച വൈകിട്ട്‌  വെർച്വൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top