27 November Saturday

നവീകരിച്ച നേമം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 
ഡിസംബർ രണ്ടിന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
നേമം
നവീകരിച്ച അവണാകുഴി സദാശിവൻ സ്മാരകമന്ദിരത്തിന്റെ  ഉദ്ഘാടനം ഡിസംബർ രണ്ടിന് മുഖ്യമന്ത്രി  പിണറായി വിജയൻ നിർവഹിക്കും. 
 
സിപിഐ എം നേമം ഏരിയ കമ്മിറ്റി ഓഫീസായ മന്ദിരത്തിൽ   കോൺഫറൻസ് ഹാൾ, സെമിനാർ ഹാൾ, നവമാധ്യമ സ്‌റ്റുഡിയോ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഗ്രൗണ്ട്ഫ്ലോറിൽ ഇ എം എസിന്റെ നാമധേയത്തിൽ ബാലരാമപുരത്തെ ഏറ്റവും വലിയ ഗ്രന്ഥശാല ഒരുങ്ങുകയാണ്. ഗവേഷണ വിദ്യാർഥികൾക്ക് ഉൾപ്പെടെയുള്ള വിവിധ റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിയിൽ ലഭ്യമാകും. പതിനയ്യായിരത്തിൽ അധികം പുസ്തകങ്ങൾ ലഭ്യമാക്കുന്നതിലേക്കായി പാർടി അംഗങ്ങളിൽനിന്നും അനുഭാവികളിൽനിന്നും പുസ്തകങ്ങൾ ശേഖരിക്കും.
 
 ഉദ്ഘാടന ചടങ്ങും പൊതുയോഗവും കോവിഡ് മാനദണ്ഡം അനുസരിച്ചാണ് സംഘടിപ്പിച്ചത്. ഏരിയയിലെ പാർടി അംഗങ്ങളും അനുഭാവികളും നൽകിയ സംഭാവനകൊണ്ടാണ് ഓഫീസ് നവീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top