23 January Sunday

മെഡിക്കൽ കോളേജ് ക്യാമ്പസ് ശുചീകരണത്തിന് ഇനി റോഡ് സ്വീപ്പിങ്‌ മെഷീൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

റോഡ് സ്വീപ്പിങ്‌ മെഷീന്റെ ഫ്ലാഗ് ഓഫ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ് നിർവഹിക്കുന്നു

തിരുവനന്തപുരം
മെഡിക്കൽ കോളേജ് ക്യാമ്പസ് ശുചീകരിക്കാൻ ഇനിമുതൽ ആധുനിക സംവിധാനങ്ങളുള്ള റോഡ് സ്വീപ്പിങ്‌ മെഷീനും. 17325 സ്ക്വയർ മീറ്റർ സ്ഥലം ഒരു മണിക്കൂർ കൊണ്ട് വൃത്തിയാക്കുന്ന റോഡ് സ്വീപ്പിങ്‌ മെഷീന്റെ ഫ്ലാഗ് ഓഫ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ് നിർവഹിച്ചു.
 
മെഷീന്റെ 640 ലിറ്റർ ശേഷിയുള്ള ടാങ്കിലേക്ക്‌ 17325 സ്ക്വയർ മീറ്റർ സ്ഥലത്തെ മാലിന്യം ഒരു മണിക്കൂർകൊണ്ട് വളരെ കുറഞ്ഞ ചെലവിൽ ശുചീകരിക്കാൻ കഴിയും. മെഷീൻ വഴി ശേഖരിക്കുന്ന മാലിന്യം ഗാർബേജ് യാർഡിലോ വേസ്റ്റ് ബിനുകളിലേക്കോ മെഷീൻ കൊണ്ടുതന്നെ നിക്ഷേപിക്കാനാകും.  കോയമ്പത്തൂർ ആസ്ഥാനമായ റൂട്സ് മൾട്ടിക്ലീൻ ലിമിറ്റഡാണ് മെഷീൻ നിർമിച്ചത്. മെഡിക്കൽ കോളേജ്‌ ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി  സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് ഹൗസ് കീപ്പിങ്‌ വിഭാഗത്തിലേക്ക്‌ 20 ലക്ഷം രൂപ ചെലവഴിച്ച് പുതിയ മെഷീൻ വാങ്ങിയത്. 
 
മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ നിസാറുദീൻ ഉൾപ്പെടെ വിവിധ വകുപ്പിലെ പ്രതിനിധികൾ  ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top