ബാലരാമപുരം
ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സ്വാതന്ത്ര്യ സമരസേനാനി പി ഫക്കീർഖാന്റെ പേരിൽ കവാടമൊരുക്കി ജില്ലാ പഞ്ചായത്ത്. നാട്ടുകാരുടെ അഭ്യർഥന മാനിച്ചാണ് ജില്ലാ പഞ്ചായത്ത് സ്കൂൾ കവാടത്തിന് അദ്ദേഹത്തിന്റെ പേരുനൽകിയത്.
കിഫ്ബി ഫണ്ടിൽനിന്ന് അഞ്ചു കോടി രൂപ വിനിയോഗിച്ച് സംസ്ഥാന സർക്കാർ സ്കൂളിനെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് എട്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് കവാടം നിർമിച്ചത്.
തെക്കന്‍ തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ സംഘാടകനും ചാലകശക്തിയും പാവങ്ങളുടെ പടനായകനുമായിരുന്നു ഫക്കീര്‍ജി. സര് സി പിയുടെ കുതിരപ്പട്ടാളത്തെ ഫക്കീര്‍ഖാന്റെ നേതൃത്വത്തില്‍ ബാലരാമപുരത്തു വച്ച് കയർകെട്ടി തള്ളിയിട്ട് പട്ടാളക്കാരെ തിരിച്ചോടിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് ഫക്കീര്‍ഖാനെ വധിക്കാന്‍ സായുധരായ പൊലീസുകാർ അദ്ദേഹത്തിന്റെ വീടുവളഞ്ഞു. ഒരു പൊലീസുകാരന് കൈയിലുണ്ടായിരുന്ന വാരിക്കുന്തം ഫക്കീര്‍ഖാന്റെ തലയ്ക്കു നേരെ എറിഞ്ഞെങ്കിലും തെന്നിമാറിയതിനാല്‍ രക്ഷപ്പെട്ടു. ഫക്കീര്‍ഖാന്റെ ഉമ്മ റഹുമത്തുബീവിയുടെ ശക്തമായ ചെറുത്തുനില്‍പ്പിലാണ് പൊലീസിന് പിന്മാറേണ്ടിവന്നത്.
ബാലരാമപുരം പഞ്ചായത്ത് രൂപീകരണംമുതല്‍ 18 വര്‍ഷം പ്രസിഡന്റായിരുന്നു ഫക്കീര്ഖാന്. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴാണ് ബാലരാമപുരം ദേശീയപാതയിലെ യുപി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യമുയർത്തിയത്. സ്ഥലക്കുറവിന്റെ കാരണം പറഞ്ഞ് അധികാരികള്‍ ആവശ്യം നിരാകരിക്കാൻ ശ്രമിച്ചപ്പോള്‍ തനിക്കും സഹോദരങ്ങള്‍ക്കും അവകാശപ്പെട്ട വിലപിടിപ്പുള്ള 42 സെന്റ് സ്ഥലം സ്കൂളിനുവേണ്ടി സംഭാവന നല്കി. ആ സ്കൂളാണ് ഇന്ന് ഹയർ സെക്കൻഡറി സ്കൂളായി നാടിന് അഭിമാനമായി മാറിയത്.
സ്കൂളിന് ഫക്കീര്‍ജി സ്മാരക ഹയര്‍ സെക്കൻഡറി സ്കൂൾ എന്നുപേര് നൽകണം എന്നതാണ് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..