17 January Sunday

ബിജെപിയിൽനിന്ന്‌ കുടുംബസമേതം സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

പാലവിളയിൽ നടന്ന എൽഡിഎഫ് കൺവൻഷനിൽ വച്ച് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് പാർടി പതാക ധനേഷിന്‌ കൈമാറി സിപിഐ എമ്മിലേക്ക് സ്വീകരിക്കുന്നു

ചിറയിൻകീഴ്
ബിജെപി മണ്ഡലം കമ്മിറ്റി അംഗം ധനേഷും കുടുംബവും ധനേഷിനോട് ചേർന്ന് പ്രവർത്തിച്ച നാലു പേരും സിപിഐ എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. 
 
പാലവിളയിൽ നടന്ന എൽഡിഎഫ് കൺവൻഷനിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് പാർടി പതാക ധനേഷിന്‌ കൈമാറി സ്വീകരിച്ചു. 
 
സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി വിജയകുമാർ, പി മണികണ്ഠൻ, അഡ്വ. എ ഷൈലജബീഗം, വെൺകുളം ജയകുമാർ, ലോക്കൽ സെക്രട്ടറി സി രവീന്ദ്രൻ, വി സുഭാഷ്, കെ ജയകുമാർ, ആർ സരിത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top