09 December Friday

വീരണകാവിൽ കുടുക്ക പൊട്ടിച്ചു
200 പേർ ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

സിപിഐ എം കാട്ടാക്കട വീരണകാവ്‌ ലോക്കൽ കമ്മിറ്റി സമാഹരിച്ച 200 ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യ 
ജില്ലാ സെക്രട്ടറിയറ്റംഗം പുത്തൻകട വിജയൻ ലോക്കൽ സെക്രട്ടറി പി മണികണ്ഠനിൽനിന്ന് ഏറ്റുവാങ്ങുന്നു

തിരുവനന്തപുരം
അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനമായ വെള്ളിയാഴ്‌ച ദേശാഭിമാനി പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കംകുറിച്ച നാളിൽ 200 വീട്ടുകാർ കുടുക്ക പൊട്ടിച്ചു. കുടുക്കയിലെ തുക ദേശാഭിമാനിയുടെ വാർഷിക വരിസംഖ്യയായി നൽകി. ഒറ്റദിവസം 200 വാർഷിക വരിക്കാരാണ്‌ കാട്ടാക്കട വീരണകാവ്‌ ലോക്കലിൽ ദേശാഭിമാനിക്ക്‌ പുതുതായുണ്ടായത്‌. അഴീക്കോടൻ രാഘവൻ അനുസ്‌മരണ യോഗവേദിയിൽവച്ച്‌ 200 പത്രത്തിന്റെ വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പുത്തൻകട വിജയൻ ലോക്കൽ സെക്രട്ടറി പി മണികണ്ഠനിൽനിന്ന് ഏറ്റുവാങ്ങി.    ഐ സാജു, കെ ഗിരി, എസ് വിജയകുമാർ, എസ് വിജയദാസ്, എസ് സ്റ്റീഫൻ, എ കെ ദിനേശ്, സുധീർ, ഒ ഷീബ എന്നിവർ സംസാരിച്ചു.  ജില്ലയിൽ ദേശാഭിമാനി പ്രചാരണ പ്രവർത്തനങ്ങൾ ആവേശകരമായി മുന്നേറുകയാണ്‌. സിപിഐ എം പ്രവർത്തകർക്കൊപ്പം സമൂഹ്യപ്രവർത്തകരും കലാകാരന്മാരും നേരിന്റെ നാവായ പത്രത്തിന്‌ പുതിയ വാർഷിക വരിക്കാരെ ചേർക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നു. വീടുകൾ കയറിയിറങ്ങിയും തൊഴിലിടങ്ങളിലെത്തിയും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചുമാണ്‌ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നത്‌. പാളയം ഏരിയയിൽ 300 പേർ ദേശാഭിമാനി വാർഷിക വരിക്കാരായി. ക്യാമ്പയിന്റെ ഏരിയ ഉദ്‌ഘാടനം വട്ടിയൂർക്കാവിൽ സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ നിർവഹിച്ചു. ഏരിയ കമ്മിറ്റിയംഗം എസ്‌ ശ്രീകണ്‌ഠേശൻ, ലോക്കൽ സെക്രട്ടറി എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു.    സിപിഐ എം അരുവിക്കര ലോക്കൽ കമ്മിറ്റി ദേശാഭിമാനി പ്രചാരണത്തിന്‌ അഴിക്കോട് ബ്രാഞ്ചിൽ തുടക്കമിട്ടു.         ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽകുമാർ അബ്ദുൽ സലാമിൽനിന്ന്‌ ആദ്യ വരിസംഖ്യ വാങ്ങി. അരുവിക്കര ലോക്കൽ സെക്രട്ടറി എ ആന്റണി, എം എസ് ജാസിർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top