26 October Monday

ജില്ലയിൽ സൗജന്യ ഭക്ഷ്യക്കിറ്റ്‌ വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ്‌ വിതരണത്തിന്റെ ജില്ലാ ഉദ്‌ഘാടനം ആനയറയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. മേയർ കെ ശ്രീകുമാർ സമീപം

 

തിരുവനന്തപുരം
അടുത്ത നാലുമാസത്തേക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആനയറ ഭജനമഠം ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. മേയർ കെ ശ്രീകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൗൺസിലർമാരായ കെ ശോഭ റാണി, എം എ കരിഷ്മ, ഹിമ സിജി, ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി എസ് റാണി, സപ്ലൈകോ റീജ്യണൽ മാനേജർ വി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top