31 October Saturday

ജില്ലയിൽ മരണം 200

സ്വന്തം ലേഖികUpdated: Friday Sep 25, 2020
 
തിരുവനന്തപുരം
28 ആരോഗ്യപ്രവർത്തകരടക്കം ജില്ലയിൽ  875 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. 700 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗം. 142 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. 11 പേരുടെ മരണം കോവിഡ്മൂലമാണെന്ന്‌ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ്‌ മരണം 200 ആയി. 296 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 
നരുവാമൂട് സ്വദേശി ആൽബി(20), മന്നൂർകോണം സ്വദേശി തങ്കപ്പൻ(70), പൂന്തുറ സ്വദേശി ശശി(60), ആറ്റിങ്ങൽ സ്വദേശി വാസുദേവൻ(75), മണക്കാട് സ്വദേശി ഡോ. എം എസ് അബ്ദീൻ(72), വെമ്പായം സ്വദേശിനി ഓമന(62), ആനയറ സ്വദേശി ശശി(74), കൊടുവഴന്നൂർ സ്വദേശിനി സുശീല(60), മഞ്ചവിളാകം സ്വദേശി ശ്രീകുമാരൻനായർ(67), വള്ളക്കടവ് സ്വദേശി റോബർട്ട്(72), വള്ളക്കടവ് സ്വദേശിനി റഹിയ ബീവി(56) എന്നിവരാണ്‌  കോവിഡ് ബാധിച്ച്‌ മരിച്ചത്‌. 
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 357 പേർ സ്ത്രീകളും 518 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസ്സിനു താഴെയുള്ള 102 പേരും 60 വയസ്സിനു മുകളിലുള്ള 118 പേരുമുണ്ട്. പുതുതായി 3,027 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 26,977 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 2,866 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിലാകെ 8,466 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 26 ഗർഭിണികളും 20 കുട്ടികളും ഉൾപ്പെടുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top