31 October Saturday

മടവൂരില്‍ 36 കുടുംബങ്ങൾക്ക്‌ ‘ലൈഫ്‌’

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

മടവൂരിൽ പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിലൂടെ നിർവഹിക്കുന്നു

കിളിമാനൂർ 
 ലൈഫ് ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തിൽ മടവൂരിൽ  36 കുടുംബങ്ങൾക്ക്  ഭവനസമുച്ചയം ഒരുങ്ങുന്നു. നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.  മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. മടവൂർ പഞ്ചായത്തിലെ സീമന്തപുരത്ത് റവന്യൂ വകുപ്പ്  നൽകിയ 1.20 ഏക്കറിലാണ് ഭവനസമുച്ചയം വരുന്നത്. ഒപ്പം താമസക്കാരുടെ കുട്ടികൾക്കായി അങ്കണവാടി, കളിസ്ഥലം,  മിനി ഓഡിറ്റോറിയം എന്നിവയും ഒരുക്കും. 
പഞ്ചായത്ത് പരിധിയിൽ താമസക്കാരായ ഭൂരഹിത ഭവനരഹിതകുടുംബങ്ങൾക്ക് മുൻ​ഗണനാക്രമത്തിൽ ആണ് ഫ്ലാറ്റുകൾ അനുവദിക്കുന്നത്. സമുച്ചയത്തിലെ താമസക്കാർക്ക് മുഴുവൻ സമയവും ശുദ്ധജലം ഉറപ്പാക്കും.  
എട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് കൈമാറാനാണ് പദ്ധതി. അഞ്ചര കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കുന്നത്. 
മടവൂർ സീമന്തപുരത്ത് പദ്ധതി പ്രദേശത്ത് ശിലയിടലും ഫലക അനാച്‌ഛാദനവും വി ജോയി എംഎൽഎ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ്, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ​ഗിരിജാ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top