20 September Friday

കേന്ദ്ര മോട്ടോർ വാഹന ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കണം

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2019
 
തിരുവനന്തപുരം 
റോഡ്‌ ഗതാഗതമേഖലയെയും തൊഴിലാളികളെയും തകർക്കുന്ന കേന്ദ്ര മോട്ടോർവാഹന ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്ന്‌ ജില്ലാ ഓട്ടോ–-ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) സമ്മേളനം ആവശ്യപ്പെട്ടു. ബിടിആർ ഹാളിൽ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. പി രാജേന്ദ്രകുമാർ അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി കെ ജയമോഹനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി സത്യദേവൻ കണക്കും അവതരിപ്പിച്ചു. ഫെഡറേഷൻ പ്രസിഡന്റ്‌ കെ എസ്‌ സുനിൽകുമാർ, സിഐടിയു ജില്ലാ പ്രസിഡന്റ്‌ സി ജയൻബാബു, സംസ്ഥാന കമ്മിറ്റി അംഗം ഇ ജി മോഹനൻ, ജില്ലാ ട്രഷറർ പട്ടം വാമദേവൻനായർ, ആർ വിനായകൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ തമ്പാനൂർ മുരുകൻ സ്വാഗതവും നാലാഞ്ചിറ ഹരി നന്ദിയും പറഞ്ഞു.
 
78 അംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഭാരവാഹികൾ: പി രാജന്ദ്രകുമാർ (പ്രസിഡന്റ്‌), കെ ജയമോഹനൻ (ജനറൽ സെക്രട്ടറി), വി സത്യദേവൻ (ട്രഷറർ).
പ്രധാന വാർത്തകൾ
 Top