15 October Tuesday

അഴിമതി: അന്വേഷണ ഏജൻസികൾ അറച്ചുനിൽക്കരുത്‌–-മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Sunday Aug 25, 2019

വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റ്‌ ഓഫീസ്‌ മന്ദിരം ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ രാഗേഷ്‌ എംപി, സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ എന്നിവർ സമീപം

കണ്ണൂർ
അഴിമതിക്കും മറ്റു കുറ്റകൃത്യങ്ങൾക്കുമെതിരെ നീങ്ങാൻ അന്വേഷണ ഏജൻസികൾക്ക്‌ ഒരുതരത്തിലുള്ള അറച്ചുനിൽപ്പും ഉണ്ടാകേണ്ടതില്ലെന്ന്‌   മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികൾ കൂട്ടിലടയ്‌ക്കപ്പെടുന്ന അവസ്ഥ കേരളത്തിലില്ല. കുറ്റംചെയ്‌തവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാം. അത്‌ അന്വേഷണ  ഏജൻസികളുടെ മൗലിക ബാധ്യതയാണെന്നും  വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റ്‌ ഓഫീസ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു. 
 
വേണ്ടപ്പെട്ടവർ അഴിമതി നടത്തിയാൽ അഴിമതിയല്ലാതാവുകയും  ഇഷ്ടമല്ലാത്തവരാണെങ്കിൽ ഏതെങ്കിലുംതരത്തിൽ കുടുക്കുകയും ചെയ്യുന്നത്‌ രാജ്യത്തിന്‌ പരിചയമില്ലാത്തതല്ല. കേരളത്തിൽ ഇത്തരം ഏർപ്പാടുണ്ടെന്ന്‌ പറയാനാവില്ല. അഴിമതിമുക്ത കേരളമാണ്‌ നമ്മൾ ലക്ഷ്യമിടുന്നത്‌. രാജ്യത്ത്‌ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്‌. ഇതുകൊണ്ട്‌ തൃപ്‌തിപ്പെടാനാവില്ല. എല്ലാതലങ്ങളിലും അഴിമതി ഇല്ലാതാവണം. 
 
വില്ലേജ്‌ ഓഫീസ്‌ മുതൽ സെക്രട്ടറിയറ്റുവരെയുള്ള സർക്കാർ ഓഫീസുകളിൽ  ജീവൽപ്രശ്‌നങ്ങളുമായി എത്തുന്ന ഒരാൾക്കും ദുരനുഭവമുണ്ടാകാൻ പാടില്ല. 
സർക്കാർ ഓഫീസുകളിൽ പ്രവൃത്തിസമയത്ത്‌ ആളുകൾ ഇല്ലാത്തതും വിജിലൻസ്‌  ശ്രദ്ധിക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top