17 September Tuesday

പാലിയേറ്റീവ് വളന്റിയർ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് സന്നദ്ധസേന പാലിയേറ്റീവ് വളന്റിയർ ക്യാമ്പ് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

വഞ്ചിയൂർ
ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് സന്നദ്ധസേന പാലിയേറ്റീവ് വളന്റിയർ ക്യാമ്പ് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് പാലിയേറ്റീവ് സമിതി ചെയർമാൻ സി അജയകുമാർ അധ്യക്ഷനായി. കൺവീനർ കെ പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. 
 
പാലിയേറ്റീവ് സമിതി വൈസ് ചെയർമാന്മാരായ ആർ രാമു, പി എസ് ഹരികുമാർ, ഡി ആർ അനിൽ, വഞ്ചിയൂർ ഏരിയ സെക്രട്ടറി സി ലെനിൻ എന്നിവർ സംസാരിച്ചു.കിടപ്പുരോഗികളെ പരിചരിക്കുന്നർക്കാവശ്യമായ ക്യാമ്പാണ്‌ സംഘടിപ്പിച്ചത്‌. 
 
നിലവിൽ പരിചരണത്തിനായി സാന്ത്വന സേന എന്ന പേരിൽ ജനകീയ കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്‌. 
ഗൃഹസന്ദർശനം നടത്തി കിടപ്പുരോഗികളെയും നിർധനരെയും സന്ദർശിച്ച്  ചികിത്സ ലഭ്യമാക്കുന്നതാണ്‌ സേവനം. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top