18 September Saturday

ഓൺലൈൻ പണം തട്ടിപ്പ് 
ഏറുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

തിരുവനന്തപുരം 

സമീപകാലത്ത് ഓൺലൈൻ പണം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ച സാഹചര്യത്തിൽ പണമിടപാടുകളിൽ ജനം അതീവ ജാഗ്രത പാലിക്കണമെന്ന്  സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ. 

പണം നഷ്ടപ്പെട്ട 95 ശതമാനം പരാതികളിലും ഉപഭോക്താക്കളുടെ അശ്രദ്ധയാണ് പ്രധാന കാരണം. ഇന്റർനെറ്റ് വഴിയുള്ള വാണിജ്യം വർധിക്കുന്നതിനോടൊപ്പമാണ് ഇത്തരം തട്ടിപ്പുകളും കൂടുന്നത്. തട്ടിപ്പിനിരയായാൽ ഉടൻ അതത് ജില്ലയിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുമായോ സൈബർ സെല്ലുകളുമായോ ബന്ധപ്പെടണം. 

 

ശ്രദ്ധിക്കേണ്ടത്‌ ഇവ

 

●ഫോൺ എസ്എംഎസു-കളിൽ 10 അക്ക ഫോൺ നമ്പരുകളിൽ നിന്നുള്ള സർവീസ് മെസേജുകൾ ശ്രദ്ധിക്കണം. ഇവയ്ക്ക് മറുപടി നൽകരുത്. 

●ഒഎൽഎക്സ് മുഖാന്തരം ഒട്ടനവധി വസ്തുക്കൾ വളരെ കുറഞ്ഞവിലയിൽ വീട്ടിലെത്തിക്കാമെന്ന വാഗ്ദാനത്തിലൂടെ മുൻകൂർ പണം വാങ്ങിയ  സംഭവങ്ങളുണ്ട്‌. നേരിട്ട് കണ്ട് വിലയുറപ്പിക്കാതെ പണം നൽകരുത്‌

●സാമൂഹ്യ മാധ്യമങ്ങൾ വഴി പരിചയപ്പെടുന്നവർക്ക്‌ പണം നൽകരുത്‌  

●അപരിചിതരുമായി വീഡിയോ കോളിങ്‌ പ്രോത്സാഹിപ്പിക്കരുത്‌

●ബാങ്കിങ്‌, മറ്റു സാങ്കേതിക സഹായങ്ങൾ തുടങ്ങിയവയ്ക്കായി ഔദ്യോഗിക വെബ്‌സൈറ്റ്‌, ഫോൺ നമ്പർ എന്നിവ മാത്രം ആശ്രയിക്കുക

●പണം ലഭിക്കാനായി ഒരു ആപ്ലിക്കേഷനിലും പിൻ നമ്പർ നൽകരുത്‌

●ബാങ്ക് അവധി ദിവസങ്ങളിലാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. അവധി ദിവസങ്ങളിൽ ഇടപാട് നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.

●ചില നിരോധിത ഗെയിമുകളിലൂടെയും പണം നഷ്ടപ്പെടാം. രക്ഷിതാക്കൾ  ജാഗ്രത പാലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top